കോഴിക്കോട്: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്മാർട്ട് വില്ലേജ് ഓഫീസുകളാകും. കാലപ്പഴക്കം കാരണം അസൗകര്യങ്ങള്‍ നേരിടുന്ന ഓഫീസുകളാണിവ.
ഇ.കെ. വിജയന് എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് 44 ലക്ഷം രൂപ വീതം അനുവദിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. കായക്കൊടി വില്ലേജ് ഓഫീസ് 44 ലക്ഷം രൂപ വിനിയോഗിച്ച് സ്മാർട്ട് ആക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. നരിപ്പറ്റ വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ 44 ലക്ഷം രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു.
Malabar News: പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍




































