പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍

By News Desk, Malabar News
MalabarNews_ponnani
Ajwa Travels

മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം കൈവരിച്ചത്.

നിലവില്‍ ശേഖരിച്ച പ്ലാസ്‌റ്റിക്‌ സൂക്ഷിക്കുന്നതിനായി വിവിധ ഇടങ്ങളിലായി 12 എം.സി.എഫുകളാണ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നത്. പ്ലാസ്‌റ്റിക്‌ പുനഃചംക്രമണത്തിനായി നഗരസഭ പരിസരത്ത് തന്നെ ആര്‍.ആര്‍.എഫ് സജ്ജമായിട്ടുണ്ട്. വീടുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 48 അംഗ ഹരിത കര്‍മ്മ സേനയും നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നു. വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനായി ജനകീയാസൂത്രണ പദ്ധതി പ്രകാരം സംസ്‌കരണ ഉപാധികള്‍ വിതരണം ചെയ്‌തു.

പൊതു സ്‌ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യ നിക്ഷേപം തടയുന്നതിന് ക്യാമറകള്‍ സ്‌ഥാപിച്ചു. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു പിഴ ഈടാക്കി. രാത്രി കാല ഹെല്‍ത്ത് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നഗരസഭയിലെ വിവിധ ഇടങ്ങളില്‍ പൊതു ടോയ്ലറ്റുകള്‍ സ്‌ഥാപിച്ചു. ഖര, ദ്രവ മാലിന്യ ചട്ടം നഗരസഭയില്‍ നടപ്പിലാക്കി. റിംഗ് കമ്പോസ്‌റ്റ് വിതരണ പദ്ധതി കൂടി നടപ്പിലാക്കി വരികയാണ്.

Malabar News: വയനാട്ടില്‍ നായാട്ട് സംഘം പിടിയില്‍

കൃഷി, മാലിന്യ സംസ്‌കരണം തുടങ്ങിയവയില്‍ ഹരിത കേരള മിഷന്‍ ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാര്‍ഡും പൊന്നാനി നഗരസഭ നേടിയിട്ടുണ്ട്. ദേശീയ സാമ്പിള്‍ സര്‍വ്വേ ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ നടത്തിയ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം ജനസംഖ്യ വരെയുള്ള നഗരസഭകളില്‍ കേരളത്തില്‍ മൂന്നാം സ്‌ഥാനവും പൊന്നാനി കരസ്‌ഥമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE