വയനാട്ടില്‍ നായാട്ട് സംഘം പിടിയില്‍

By Trainee Reporter, Malabar News
Malabar News_arrested in
Representative image
Ajwa Travels

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. പുല്‍പ്പള്ളി റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്.

പുല്‍പള്ളി നീര്‍വാരം മണിക്കോട് നഞ്ചന്‍മൂല വനത്തില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. അഞ്ചുകുന്ന് കല്ലിട്ടാംകുഴിയില്‍ വേണുഗോപാല്‍ (49), പനമരം തെന്നശ്ശേരി സ്വദേശി പി.സി ഷിബി (44), കമ്പളക്കാട് തുന്നല്‍ക്കാട്ടില്‍ ടി.കെ ഹാരിസ് (41), കമ്പളക്കാട് കിഴക്കന്‍ മൂലയില്‍ കെ.കെ രാജേഷ് (44), അരിഞ്ചേര്‍മല ഞാറക്കാട്ടില്‍ സത്യന്‍ (44) എന്നിവരാണ് പിടിയിലായത്. പുല്‍പള്ളി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബി.പി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടിച്ചത്. ഇവരുടെ കയ്യില്‍ നിന്നും ഒരു നാടന്‍ നിറ തോക്കും, 25 തിരകളും വനപാലകര്‍ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാനും കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Read also: പ്രതിസന്ധിയില്‍ ജില്ലയിലെ കൈത്തറി മേഖല; സര്‍ക്കാര്‍ സഹായം അനിവാര്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE