പ്രതിസന്ധിയില്‍ ജില്ലയിലെ കൈത്തറി മേഖല; സര്‍ക്കാര്‍ സഹായം അനിവാര്യം

By Team Member, Malabar News
Malabarnews_kasargod kaithari
Representational image
Ajwa Travels

കാസര്‍കോട് : കൈത്തറി വ്യവസായ സഹകരണ സംഘങ്ങളുടെ സ്‌ഥിതി ജില്ലയില്‍ വളരെയധികം രൂക്ഷമായി തുടരുകയാണ്. മേഖലയില്‍ തല്‍സ്‌ഥിതി തുടരുകയാണെങ്കില്‍ ജില്ലയില്‍ കൈത്തറി മേഖല പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നതിന് സംശയമില്ല. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍ മേഖലയെ സംരക്ഷിക്കണമെന്നതാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം.

ജില്ലയിലെ പല കൈത്തറി സഹകരണ സംഘങ്ങളും ഇപ്പോള്‍ പ്രവര്‍ത്തനം മതിയാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ആകെ ആറ് സംഘങ്ങളാണ് ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. മാവുങ്കാല്‍ രാംനഗര്‍, കാസര്‍കോട്, തൃക്കരിപ്പൂര്‍, മാണിയാട്ട്, പെര്‍ല, നീലേശ്വരം എന്നിവയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍. ഉദുമിയിലെയും കളനാട്ടെയും സംഘങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ട വർഷങ്ങളായി.

Malabar news : മലപ്പുറത്ത് കോവിഡ് കണക്കുകള്‍ ഉയരത്തില്‍; 1632 പോസിറ്റീവ് കേസുകള്‍

പ്രതിസന്ധിയില്‍ തുടരുന്ന സമയത്താണ് കൈത്തറി മേഖലയെ കോവിഡ് മഹാമാരിയും ബാധിച്ചത്. ഇതോടെ ഈ മേഖല ഇപ്പോള്‍ പൂര്‍ണമായും തകരുന്ന അവസ്‌ഥയിലാണ്. കോവിഡ് മൂലം മാസങ്ങളോളം അടച്ചിടേണ്ടി വന്നതും, ജീവനക്കാര്‍ക്ക് ജോലിക്ക് എത്താൻ കഴിയാതെ പോകുന്നതും എല്ലാം ഇപ്പോള്‍ ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്‌കൂള്‍ യൂണിഫോമുകളുടെ ഓര്‍ഡറുകള്‍ ലഭിച്ചത് ഈ മേഖലയെ അല്‍പ്പമെങ്കിലും കരകയറാന്‍ സഹായിച്ചെങ്കിലും ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കാതായതോടെ അതും വഴി മുട്ടിയ അവസ്‌ഥയിലാണ്. കഴിഞ്ഞ ജൂലൈ മുതല്‍ തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ടുമില്ല.

തൊഴിലാളികളുടെ അഭാവവും ഈ മേഖലയിലെ വലിയ പ്രതിസന്ധിക്ക് കാരണമാണ്. പുതിയ തൊഴിലാളികള്‍ ഇപ്പോള്‍ ഈ മേഖലയിലേക്ക് വരാതെയായി. വിദഗ്ധ തൊഴിലാളിക്ക് പോലും 200 മുതല്‍ 250 വരെയാണ് ദിവസവേതനമായി ലഭിക്കുന്നത്. മറ്റ് ജോലിക്ക് പോകാന്‍ കഴിയാത്ത ആളുകള്‍ മാത്രമാണ് ഇപ്പോഴും ഈ മേഖലയില്‍ ജോലിയില്‍ തുടരുന്നത്. ഒപ്പം തന്നെ കൈത്തറി വസ്‍ത്രമെന്ന രീതിയില്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും ഇറക്കുന്ന വ്യാജ വസ്‍ത്രങ്ങളും ജില്ലയിലെ കൈത്തറി മേഖലക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിലയില്‍ കുറവുള്ള ഈ വസ്‍ത്രങ്ങള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നതോടെ നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്‍ത്രങ്ങള്‍ക്ക് ആവശ്യക്കാരില്ലാതെ വരികയാണ്.

Read also : മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE