മലപ്പുറത്ത് കോവിഡ് കണക്കുകള്‍ ഉയരത്തില്‍; 1632 പോസിറ്റീവ് കേസുകള്‍

By Team Member, Malabar News
Malabarnews_covid in malappuram
Representational image
Ajwa Travels

മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ തുടര്‍ച്ചയായി നാലാം ദിവസമാണ് കോവിഡ് 1000 ന് മുകളില്‍ എത്തുന്നത്. സംസ്‌ഥാനത്ത് ഒരു ജില്ലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ മലപ്പുറത്ത് രേഖപ്പെടുത്തിയത്.

ജില്ലയില്‍ ഇന്നലെ സ്‌ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 1632 ആണ്. ഇവരില്‍ 1580 പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 26 പേരുടെ ഉറവിടം വ്യക്‌തമല്ല. കൂടാതെ രോഗം സ്‌ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 9 പേര്‍ മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും 10 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനൊപ്പം തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ഭേദമായതും ഇന്നലെയാണ്. 1061 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് മുക്‌തി നേടിയത്. ജില്ലയില്‍ ചികിൽസയില്‍ ഇരിക്കുന്ന ആളുകളുടെ എണ്ണം 8479 ആണ്. കൂടാതെ 24126 പേര്‍ക്ക് ഇപ്പോള്‍ തന്നെ ജില്ലയില്‍ രോഗ മുക്‌തി ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ ഇപ്പോള്‍ ആകെ 50848 ആളുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. 141 പേരാണ് ഇതുവരെ ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.

Read also : കുടിയൊഴിപ്പിച്ച ഭൂമിയിൽ പൂന്തോട്ടമൊരുക്കി ദേശീയപാതാ വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE