കുടിയൊഴിപ്പിച്ച ഭൂമിയിൽ പൂന്തോട്ടമൊരുക്കി ദേശീയപാതാ വിഭാഗം

By News Desk, Malabar News
garden in perumba national highway
Representational Image
Ajwa Travels

പയ്യന്നൂർ: പിഡബ്ള്യൂഡി റോഡ് വിഭാഗം ഓഫീസിനെ കുടിയൊഴിപ്പിച്ച സ്‌ഥലത്ത്‌ പൂന്തോട്ടം നിർമിക്കാൻ ഒരുങ്ങി ദേശീയപാതാ വിഭാഗം. പെരുമ്പ ദേശീയപാതാ ജംഗ്ഷനിൽ ട്രാഫിക് ഐലൻഡ് ഉൾപ്പടെ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായാണ് പിഡബ്ള്യൂഡി ഓഫീസ് ഒഴിപ്പിച്ചത്. ഓഫീസ് സ്‌ഥിതി ചെയ്‌തിരുന്ന ദേശീയപാതാ വിഭാഗത്തിന്റെ കെട്ടിടം പൊളിച്ചു മാറ്റുകയും തുടർന്ന് 8 സെന്റ് സ്‌ഥലം മണ്ണിട്ട് നികത്തുകയും ചെയ്‌തു.

Malabar News: കേരള മുസ്‌ലിം ജമാഅത്ത് സ്‌ഥാപക ദിനം; മഅ്ദിന്‍ അക്കാദമി ആചരിച്ചു

ഇതിനോടൊപ്പം തന്നെ പിഡബ്ള്യൂ റോഡിന്റെയും ദേശീയപാതയുടെയും പിഡബ്ള്യൂഡി റോഡിന്റെയും ഇരുവശങ്ങളിലെ സ്‌ഥലവും തിരിച്ചെടുത്തിരുന്നു. എന്നാൽ, ഈ സ്‌ഥലം ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. അതിനാലാണ് പൂന്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചത്. ഇതിനുവേണ്ടി സന്നദ്ധ സംഘടനകളുടെ സഹായം ഉണ്ടാകുമെന്ന് ദേശീയപാതാ അധികൃതർ പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE