കേരള മുസ്‌ലിം ജമാഅത്ത് സ്‌ഥാപക ദിനം; മഅ്ദിന്‍ അക്കാദമി ആചരിച്ചു

By Desk Reporter, Malabar News
Kerala Muslim Jamaath_Malabar News
മഅ്ദിന്‍ അക്കാദമിയില്‍ നടന്ന പതാക ഉയര്‍ത്തൽ സമസ്‌ത ജില്ലാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡണ്ടുമായ ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കുന്നു.
Ajwa Travels

മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ കേരള മുസ്‌ലിം ജമാഅത്ത് സ്‌ഥാപക ദിനം ആചരിച്ചു. പതാക ഉയര്‍ത്തലിന് സമസ്‌ത ജില്ലാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡണ്ടുമായ ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കി.

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻനിർത്തി കാലോചിത പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കാൻ ബഹുജന പ്രസ്‌ഥാനമെന്ന നിലയിൽ രൂപം കൊണ്ട സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത്. 2015ൽ കേരളത്തിലെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ താജുൽ ഉലമാ നഗറിൽ വെച്ച് നടന്ന എസ് വൈ എസിന്റെ അറുപതാം വാർഷിക സമ്മേളനത്തിൽ വെച്ചാണ് സംഘടനയുടെ പ്രഖ്യാപനം നടന്നത്. 2015 ഒക്‌ടോബർ 10ന് മലപ്പുറത്ത് വെച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ സംഘടനയുടെ ഔദോഗിക പ്രഖ്യാപനം നിർവഹിച്ചു.

സാമൂഹിക സാംസ്‌കാരിക ധനകാര്യ മേഖലകളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പുരോഗതിയുണ്ടാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക, അന്ധവിശ്വാസത്തിൽ നിന്നും അനാചാര വർഗീയ തീവ്രവാദ അധാർമ്മിക പ്രവണതകളിൽ നിന്നും സമൂഹത്തെ അകറ്റാൻ ആവശ്യമായ പ്രവർത്തികളിൽ ഏർപ്പെടുക, രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യ മതേതര മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാൻ ക്രിയാത്‌മക പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുക, മഹല്ലുകളെ ക്രിയാത്‌മകമായി വളർത്തിയെടുക്കുക, ആത്‌മീയ-ഭൗതിക പുരോഗതിക്കാവശ്യമായ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തൊഴിൽ സംരംഭങ്ങളും വളർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുക, കാർഷിക സാമ്പത്തിക ജീവകാരുണ്യ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നിവയാണ് കേരള മുസ്‌ലിം ജമാഅത്ത് സംഘടനയുടെ പ്രഖ്യാപിത പ്രവർത്തന ലക്ഷ്യങ്ങൾ.

ഇന്നത്തെ സ്‌ഥാപക ദിനാചരണ പരിപാടിയിൽ എസ്.എസ്.എഫ് മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ പ്രസിഡണ്ട് ശൂക്കൂര്‍ സഖാഫി മുതുവല്ലൂര്‍, വൈസ് പ്രസിഡണ്ട് ശമീല്‍ സഖാഫി കീഴുപറമ്പ്, ശൗക്കത്ത് സഖാഫി ആനമങ്ങാട്, എസ്.വൈ.എസ് മലപ്പുറം സോണ്‍ സെക്രട്ടറി ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, എസ്.എസ്.എഫ് മലപ്പുറം ഡിവിഷന്‍ പ്രസിഡണ്ട് ബഷീര്‍ സഖാഫി സി.കെ, അബ്‌ദുൽ മജീദ് മദനി എന്നിവരും സംബന്ധിച്ചു.

Kerala News: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിക്കും കൂട്ടുപ്രതികൾക്കും അറസ്‌റ്റ് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE