മുംബൈ: ഓഹരി വിപണിയില്‍ കനത്ത തകർച്ച. തിങ്കളാഴ്ച ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സെന്‍സെക്സ് 1.61 ശതമാനം അഥവാ 938.49 പോയിന്റ് ഇടിഞ്ഞ് 57,400.44ലും നിഫ്റ്റി 1.44 ശതമാനം അഥവാ 251.25 പോയിന്റ് ഇടിഞ്ഞ് 17,224.40ലും എത്തി. ഐടി സബ്-ഇന്‍ഡക്സ് സൂചികകളിലെ ഇടിവാണ് ആഴ്ചയാരംഭത്തിലെ നഷ്ടങ്ങള്‍ക്ക് കാരണമായത്. ഏകദേശം 4 ശതമാനം ഇടിവാണുണ്ടായത്.
തിങ്കളാഴ്ച രാവിലെ വിപണി വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വില്പന സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ പാദത്തിലെ റിപ്പോര്‍ട് വന്നതോടെ ഇന്‍ഫോസിസ് ഓഹരികളില്‍ 9 ശതമാനം ഇടിവുണ്ടായി. തുടര്‍ന്നാണ് മറ്റ് ഐടി ഓഹരികളും വില്പന സമ്മര്‍ദ്ദം നേരിട്ടത്. നാല് ദിവസം അടച്ചിട്ട ശേഷമാണ് ഓഹരി വിപണി തിങ്കളാഴ്ച തുറന്നത്.
ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്വെയര് സേവന ദാതാക്കളായ ഇന്‍ഫോസിസിന് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഓഹരികൾ 9.1 ശതമാനം ഇടിഞ്ഞ് എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, നിഫ്റ്റി 50 സൂചികയിലെ ഏറ്റവും വലിയ ഇന്ഡക്സായിരുന്നു ഇത്. റഷ്യന്‍ യുദ്ധത്തെ തുടര്‍ന്നാണ് ഇന്‍ഫോസിസിന് വന്‍ തിരിച്ചടി നേരിട്ടത്.
Read Also: രാഷ്ട്രീയ കൊലപാതകങ്ങൾ വർഗീയതയെ ശക്തിപ്പെടുത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ







































