കണ്ണൂർ: രാഷ്‌ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്‌തികളെ പരസ്‌പരം ശക്‌തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി എംവി ഗോവിന്ദന്‍. നേതൃത്വത്തിനും ഇത് സംബന്ധിച്ച് ധാരണയുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരം. പോലീസും സര്‍ക്കാരും വിചാരിച്ചാല്‍ മാത്രം ഇതൊന്നും അവസാനിക്കില്ല. സര്‍ക്കാരിന്റെ കുഴപ്പം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ മതഭീകരവാദം വളരുകയാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കും. ഭീകരവാദത്തിന് എതിരായുള്ള ബിജെപി പോരാട്ടം അമിത് ഷാ പങ്കെടുക്കുന്ന യോഗത്തില്‍ ആസൂത്രണം ചെയ്യുമെന്നും കെ സുരേന്ദ്രന്‍ വ്യക്‌തമാക്കി.
ഈ മാസം 29നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്‌ഥാനത്തെത്തുന്നത്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രവര്‍ത്തകരെ അണിനിരത്തി പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. മതപുരോഹിതരുമായും പട്ടികജാതി, പട്ടിക വര്‍ഗ നേതാക്കൻമാരുമായും ഇദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
Read Also: കെഎസ്ഇബി തർക്കം; ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തും- മന്ത്രി കെ കൃഷ്‌ണൻകുട്ടി