ബേക്കൽ: പൊതുസ്‌ഥലങ്ങളിൽ സ്‌ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും 30നകം നീക്കാൻ തീരുമാനം. ബേക്കൽ പോലീസ് വിളിച്ചു ചേർത്ത രാഷ്‌ട്രീയ പാർട്ടി- മത- സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഘർഷങ്ങൾ ഇല്ലാത്ത സ്‌ഥലമായി പ്രദേശത്തെ നിലനിർത്തണമെന്നു യോഗം അഭ്യർഥിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുനിറം നൽകും.
രാത്രി 10ന് ശേഷം തട്ടുകടകൾ, ഫുട്ബോൾ ടർഫുകൾ എന്നിവയ്ക്കു അനുമതി നൽകില്ല. മദ്യം മയക്കുമരുന്നുകൾ എന്നിവക്ക് എതിരെയുള്ള പോലീസിന്റെ നിയമനടപടിക്ക് യോഗം എല്ലാവിധ സഹായവും പിന്തുണയും ഉറപ്പു നൽകി. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്‍മി, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ, സിഐ യുപി.വിപിൻ, എസ്‌ഐ കെ ഷാജിദ്, രാമചന്ദ്രൻ, ജയരാജൻ, അശോകൻ, ഷാജു തോമസ്, ജയരാജൻ, ജനമൈത്രി പോലീസ് ഓഫിസർ രാജേഷ്, മനോജ് എന്നിവർ പ്രസംഗിച്ചു.
Most Read: വീട് രേഷ്‌മയുടെ പേരിലല്ല, പോലീസ് കള്ളക്കേസ് ചുമത്തി; ആരോപണം




































