കാസർഗോഡ് എയിംസ്; സമരവേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസം

By News Desk, Malabar News
Kasaragod AIIMS; 101 women fast strike
Representational Image
Ajwa Travels

കാസർഗോഡ്: സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകുന്ന എയിംസ് ശുപാർശയിൽ കാസർഗോഡിന്റെ പേരും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്‌ചിതകാല നിരാഹാര സമരം 101ആം ദിവസത്തേക്ക് കടന്നു. സമര വേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസ സമരം ആരംഭിച്ചു. കൂടംകുളം ആണവ നിലയം സമരത്തിൽ മേധാ പട്കർക്കൊപ്പം പങ്കെടുത്ത 15കാരി ജൊഫീന ജോണി മുതൽ ഉൽഘാടകയായ പ്രൊഫസർ കുസുമം വരെ അണിചേർന്നു. 20 വയസുള്ള എൻഡോസൾഫാൻ ഇരയായ സൗപർണ്ണേഷ് ജോണിയും സമരത്തിൽ അണിചേർന്നു.

സമരപ്പന്തലിനോടു ചേർന്നു തണൽ മരം നട്ടുകൊണ്ടാണ് 101ആം ദിവസത്തെ പോരാട്ടത്തിനു തുടക്കം കുറിച്ചത്. ഉൽഘാടന ചടങ്ങിൽ ഫറീന കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ കൊട്ടോടിയുടെ ഫ്‌ളൂട്ട്, ഇഷാ കിഷോറിന്റെ നൃത്തം, ഗോകുലും സംഘവും അവതരിപ്പിച്ച നാടൻ പാട്ട്, ഫ്രൈഡേ കൾചറൽ സെന്റർ തൈക്കടപ്പുറത്തിന്റെ കോൽക്കളി, ചെറുവത്തൂർ കണ്ണങ്കൈ അമ്പലത്തറ മെഹന്ദി വനിതാ വേദിയുടെ ഒപ്പനയും തിരുവാതിരയും സന്ദേശം ചൗക്കിയുടെ നേതൃത്വത്തിൽ ചന്ദ്രൻ കരുവാക്കോടിന്റെ നാടകം ‘പുലികേശി 2’ തുടങ്ങിയ കലാപരിപാടികളും 101ആം ദിവസത്തെ പരിപാടിയിൽ അരങ്ങേറി.

എയിംസ് കൂട്ടായ്‌മ സംഘാടക സമിതി ഭാരവാഹികളായ കെജെ സജി, അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ, സിസ്‌റ്റർ ജയ ആന്റോ മംഗലത്ത്, ആനന്ദൻ പെരുമ്പള, സലീം സന്ദേശം ചൗക്കി തുടങ്ങിയവർ പ്രസംഗിച്ചു.

Most Read: ശ്രീനിവാസൻ വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE