കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ തടഞ്ഞ് സിപിഎം പ്രവർത്തകർ. കണ്ണൂർ നടാലിലാണ് സംഭവം. പ്രതിഷേധിച്ചവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സർവേ കല്ലുകൾ പിഴുതെറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വൈകിട്ടാണ് കെ റെയിൽ ഉദ്യോഗസ്‌ഥർ സ്‌ഥാപിച്ച നാല് കല്ലുകൾ പ്രദേശവാസികൾ പിഴുതുമാറ്റിയത്.
സ്‌ഥലമെടുപ്പിൽ ഭൂമിയും വസ്‌തുവും നഷ്‌ടപ്പെടുന്ന ആളുകളാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്. സിപിഎം ഗോ ബാക്ക് വിളികളുമായി നാട്ടുകാർ ഒത്തുകൂടിയതോടെ നടാലിൽ പ്രതിഷേധം ഉയർന്നു. നേരത്തെ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് സ്‌ഥാപിച്ച കല്ലുകളാണ് പിഴുതെറിഞ്ഞത്.
Most Read: ഓപ്പറേഷൻ മൽസ്യ; സംസ്‌ഥാനത്ത് മീനിലെ മായം കുറഞ്ഞതായി ആരോഗ്യമന്ത്രി






































