മുംബൈ: എല്‍ഐസിയുടെ പ്രാഥമിക ഓഹരിവില 902 മുതല്‍ 942 രൂപ വരെ. ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ് ലഭിക്കും. എല്‍ഐസി ജീവനക്കാര്‍ക്ക് 40 രൂപയും ഇളവ് ലഭിക്കും. വിൽപന മെയ് 4ന് ആരംഭിച്ച് മെയ് 9ന് ക്ളോസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്. 21,000 കോടി രൂപയുടേതാണ് ഐപിഒ. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്‌ചാത്തലത്തില്‍ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു.
എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിനുള്ള 5 ശതമാനം ഓഹരി വില്‍ക്കാനുള്ള തീരുമാനം 3.5 ശതമാനമായാണ് കുറച്ചത്. എല്‍ഐസിക്ക് 6 ലക്ഷം കോടി രൂപയാണ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം ഐപിഒ നടത്താനാണ് തീരുമാനിച്ചതെങ്കിലും റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ മാറ്റി വയ്‌ക്കുകയായിരുന്നു.
Read Also: ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്







































