കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ പോലീസ് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് പോയതിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്‌ണുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. റിപ്പോർട്ടിൽ ജിഷ്‌ണുവിന്റെ തലയ്‌ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റതായി വ്യക്‌തമാക്കുന്നുണ്ട്. ഈ പരിക്കുകൾ വീഴ്‌ചയിൽ സംഭവിച്ചതാണോ എന്ന് വിശദമായി പരിശോധിക്കും. ഇതിനായി നാളെ പോലീസ് സംഘം സ്‌ഥലം സന്ദർശിക്കാനിരിക്കുകയാണ്.
അതേസമയം ഈ സ്‌ഥലത്ത് ജിഷ്‌ണു വീണ് പരിക്ക് പറ്റാനോ, ചാടാനോ സാധ്യതയില്ലെന്നാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് ജിഷ്‌ണുവിനെ നല്ലളം പോലീസ് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് പോയത്. ഓവര്‍സ്‌പീഡില്‍ പോയിട്ട് പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന കേസിൽ 500 രൂപ ഫൈൻ അടക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് മഫ്‌തിയിൽ എത്തിയ പോലീസ് സംഘം ജിഷ്‌ണുവിനെ കൊണ്ട് പോയത്.
ഇതിന് പിന്നാലെയാണ് ജിഷ്‌ണുവിനെ വഴിയരികിൽ അത്യാസന്ന നിലയിൽ കാണുന്നത്. രാത്രി 9.30ഓടെയാണ് ജിഷ്‌ണു അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആണെന്ന് പറഞ്ഞു വീട്ടിലേക്ക് ഫോൺ കോൾ വന്നത്. എന്നാൽ ആശുപത്രിയിൽ പോലീസുകാരെ കണ്ടില്ലെന്നും, കുറച്ചു നാട്ടുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ജിഷ്‌ണുവിന്റെ സുഹൃത്ത് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: മാസ്‌ക് നിർബന്ധമാക്കി കേരളം; നാളെ മുതൽ കർശന പോലീസ് പരിശോധന








































