അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചക്ക് ശേഷം മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്കന്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലകളിലുമാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്. യുഎഇയിൽ നടന്നു വരുന്ന ക്‌ളൗഡ് സീഡിംഗ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കുമെന്നും, പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാക്കണം; കെ സുധാകരന്‍







































