തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി ഡോ. ജോ ജോസഫ്

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

കൊച്ചി വാഴക്കാല സ്വദേശിയായ ജോ ജോസഫ് എണാകുളത്തെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനാണ്. പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയായാണ് ഇദ്ദേഹം മൽസരിക്കുകയെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷയും ഇപി ജയരാജന്‍ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാൽ ആണെന്നും ഇപി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.

അതേസമയം പ്രമുഖ ഹൃദ്രോഗ വിദഗ്‌ധന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്‌തനാണ് ജോ ജോസഫ്. പ്രളയ, കോവിഡ് കാലയളവുകളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡെല്‍ഹി എയിംസില്‍ നിന്ന് ഡോക്‌ടറേറ്റടക്കം നേടിയിട്ടുണ്ട്.

Most Read: ജയ് ഭീം വിവാദം; സൂര്യ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE