കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽ പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ (22) ആണ് അറസ്റ്റിലായത്. ചേവായൂർ സബ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചേവരമ്പലം പരിസരത്ത് നിന്നും വാഹന പരിശോധനക്കിടെയാണ് യുവാവ് മയക്കുമരുന്നുമായി പിടിയിലായത്.
ബെംഗളൂരുവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തി. സമാനമായ രീതിയിൽ മയക്കുമരുന്ന് കടത്തുന്ന സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞു. 40 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞയാഴ്ച രണ്ടുപേരെ ഡൻസാഫ് സ്ക്വാഡ് കുന്ദമംഗലത്ത് നിന്നും പിടികൂടിയിരുന്നു. പ്രതിയുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും ഇയാൾക്ക് ഇതിന് വേണ്ട സാമ്പത്തിക സഹായം നൽകുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർ പോലീസ് നിരീക്ഷണത്തിലാണ്.
Most Read: സൂചനാ പണിമുടക്ക് അവസാനിച്ചു; കെഎസ്ആർടിസി സർവീസുകൾ സാധാരണ നിലയിൽ



































