പട്ന: ബിഹാർ സെക്രട്ടേറിയേറ്റിൽ വൻ തീപിടുത്തം. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടാതെ ദേശീയ ദുരന്തനിവാരണ സേനയും പ്രദേശത്ത് തീയണക്കുന്നതിനായി എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയോടെ ഉണ്ടായ തീപിടുത്തത്തിൽ സെക്രട്ടേറിയേറ്റിലെ ഫയലുകൾ കത്തിനശിക്കുകയും ചെയ്തു. പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ടയുടൻ തന്നെ സെക്രട്ടേറിയേറ്റിന് അകത്തുള്ളവരെ പുറത്തെത്തിച്ചു. സെക്രട്ടേറിയറ്റിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ പോലും ഉപയോഗശൂന്യമായി കിടക്കുകയാണെന്നാണ് റിപ്പോർട്.
തീ അണക്കുന്നതിനായി ജെപി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൈഡ്രോളിക് മെഷീനുകൾ ഉൾപ്പടെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. തീപിടുത്തത്തെ തുടർന്ന് സെക്രട്ടേറിയേറ്റിലെ ആയിരക്കണക്കിന് ഫയലുകളും, കംപ്യൂട്ടറുകളുമാണ് കത്തിനശിച്ചത്.
Read also: വാളയാർ കേസ്; ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്





































