ബിഹാർ സെക്രട്ടേറിയേറ്റിൽ തീപിടുത്തം; ആയിരക്കണക്കിന് ഫയലുകൾ കത്തിനശിച്ചു

By Team Member, Malabar News
Fire At Bihar Secretariate And More Than 1000 Files And Computers Destroyed

പട്‌ന: ബിഹാർ സെക്രട്ടേറിയേറ്റിൽ വൻ തീപിടുത്തം. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടാതെ ദേശീയ ദുരന്തനിവാരണ സേനയും പ്രദേശത്ത് തീയണക്കുന്നതിനായി എത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയോടെ ഉണ്ടായ തീപിടുത്തത്തിൽ സെക്രട്ടേറിയേറ്റിലെ ഫയലുകൾ കത്തിനശിക്കുകയും ചെയ്‌തു. പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ടയുടൻ തന്നെ സെക്രട്ടേറിയേറ്റിന് അകത്തുള്ളവരെ പുറത്തെത്തിച്ചു. സെക്രട്ടേറിയറ്റിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ ഫയർ എക്‌സ്‌റ്റിംഗ്യൂഷറുകൾ പോലും ഉപയോഗശൂന്യമായി കിടക്കുകയാണെന്നാണ് റിപ്പോർട്.

തീ അണക്കുന്നതിനായി ജെപി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഹൈഡ്രോളിക് മെഷീനുകൾ ഉൾപ്പടെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. തീപിടുത്തത്തെ തുടർന്ന് സെക്രട്ടേറിയേറ്റിലെ ആയിരക്കണക്കിന് ഫയലുകളും, കംപ്യൂട്ടറുകളുമാണ് കത്തിനശിച്ചത്.

Read also: വാളയാർ കേസ്; ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE