വാളയാർ കേസ്; ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനെതിരെ കേസ്

By Team Member, Malabar News
case Against the Investigating Officer In The Walayar Case
Ajwa Travels

പാലക്കാട്: വാളയാർ ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥന് എതിരെ കേസെടുക്കാമെന്ന് വ്യക്‌തമാക്കി വിചാരണ കോടതി. പാലക്കാട് പോക്‌സോ കോടതിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയ സമയത്താണ് അന്വേഷണ ഉദ്യോഗസ്‌ഥനായ എംകെ സോജൻ ഇരകൾക്കെതിരെ വിവാദ പരാമർശം നടത്തിയത്.

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതല്ല, മറിച്ച് ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നായിരുന്നു എംജി സോജന്‍ നടത്തിയ പരാമര്‍ശം. ഉദ്യോഗസ്‌ഥന്റെ പരാമര്‍ശത്തിന് എതിരെ പെണ്‍കുട്ടികളുടെ അമ്മയുള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ വാളയാര്‍ സമര സമിതിയാണ് കേസുമായി മുന്നോട്ട് പോയത്.

തുടർന്നാണ് ഇപ്പോൾ വിവാദ പരാമർശത്തിൽ എംകെ സോജനെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. കേസന്വേഷണത്തിൽ സോജന്റെ ഇടപെടലിനെ തുടർന്ന് കേസ് അട്ടിമറിക്കാൻ ഇടയായെന്നും ആരോപണം ഉയർന്നിരുന്നു.

Read also: ശ്രീനിവാസന്‍ വധക്കേസ്; പ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE