തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു.
അന്വേഷണം പാതിയില്‍ നിര്‍ത്തിയാണ് കേസ് കോടതിയിൽ എത്തിച്ചത്. അതിജീവിതയുടേത് ഗുരുതര ആരോപണമാണ്. മുഖ്യമന്ത്രി മറുപടി പറയണം. വിശദമായ അന്വേഷണം വേണം. തെളിവ് ലഭിച്ചാല്‍ ഇടനിലക്കാരുടെ പേര് വെളിപ്പെടുത്തും. ഈ സർക്കാർ സ്‌ത്രീ വിരുദ്ധ സർക്കാരാണ്. കേരള സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിലും വിഡി സതീശൻ പ്രതികരിച്ചു. പിസി ജോർജിനായി സര്‍ക്കാര്‍ നാടകം കളിക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. ജോര്‍ജിന് ജാമ്യം കിട്ടാന്‍ ആഭ്യന്തരവകുപ്പ് സാഹചര്യമൊരുക്കിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പിസി ജോർജിന് ജാമ്യം കിട്ടാനും ഇടനിലക്കാർ പ്രവർത്തിച്ചു. സർക്കാർ ഇന്റലിജൻസ് സംവിധാനം എന്തിനാണെന്നും വിഡി സതീശൻ ചോദിച്ചു.
Most Read: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് കേസെടുത്തു






































