കൊച്ചി: നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഉന്നത രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് ഹരജിയിൽ ആരോപിക്കുന്നു.
ഇതിന് പുറമെ ഭരണ മുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധമുണ്ടെന്നും ഹരജിയില്‍ പറയുന്നു. ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാര കോടതി ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ജസ്‌റ്റിസ് കൗസര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Read Also: ക്വാഡ് ഉച്ചകോടി ഇന്ന്; മോദി-ബൈഡൻ കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത







































