മലപ്പുറം: ജില്ലയിലെ കരുളായി വനത്തിൽ നിന്നും കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്(45), തീക്കടി കോളനിയിലെ വിനോദ്(36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി(35) എന്നിവരാണ് അറസ്റ്റിലായത്. കരുളായി റെയ്ഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ എട്ടുകണ്ണി ചാഞ്ഞപുന്ന ഭാഗത്തുനിന്നും 2021 ഒക്ടോബറിലാണ് കാട്ടുപോത്തിനെ വേട്ടയാടി പ്രതികൾ മാംസം കടത്തിയത്.
സംഭവത്തിന് പിന്നാലെ വനത്തില്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ വനപാലകര്‍ കണ്ടെത്തുകയും, കരുളായി വനം റെയ്ഞ്ചോഫീസര്‍ എം.എന്‍. നജ്മല്‍ അമീന്റെ മേല്‍നോട്ടത്തില്‍ വനം വകുപ്പ് നിയോഗിച്ച ഷാഡോ ടീം അന്വേഷണം നടത്തുകയും ചെയ്തു. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ നിലവിൽ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. പടുക്ക ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എഎസ് ബിജു, സെക്ഷന്‍ ഓഫീസര്‍ പിഎന്‍ അബ്ദുള്‍റഷീദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെപി ശ്രീദീപ്, പിപി രതീഷ്, എസ് ശരത്ത്,കെകെ രശ്മി, എംജെ മാനു, കെ സരസ്വതി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read also: നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങി അതിജീവത






































