കണ്ണൂർ: ചെറുപുഴയിലെ കിണറ്റിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി. കോലുവള്ളി കള്ളപ്പാത്തിയിലെ കിണറ്റിലാണ് അസ്‌ഥികൂടം കണ്ടെത്തിയത്. ഉപയോഗശൂന്യമായ കിണറ്റിലാണ് അസ്‌ഥികൂടം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ വ്യക്‌തിയുടെ ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്‌ഥികൂടം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. വെള്ളൂർ സ്വദേശിയുടേതാണ് പറമ്പ്. ചെറുപുഴ എസ്ഐ എംപി ഷാജിയുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Most Read: വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്ന് മന്ത്രി






































