അല്‍ അഖ്‌സ: ജറുസലേമിലെ അല്‍ അഖ്‌സ മസ്‌ജിദിലേക്ക് ഇസ്രയേല്‍ തീവ്ര ദേശീയവാദികള്‍ കടന്നുകയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം. അല്‍ അഖ്‌സ മസ്‌ജിദ് പിടിച്ചെടുത്ത് ജൂത ആരാധനാ കേന്ദ്രമാക്കുമെന്നാണ് ഇസ്രയേല്‍ ദേശീയവാദികളുടെ പ്രഖ്യാപനം.
രണ്ടായിരത്തോളം ജൂതര്‍ ഞായറാഴ്‌ച രാവിലെ മസ്‌ജിദിലേക്ക് കടന്നുകയറി. ഇസ്രയേല്‍ ദേശീയവാദികള്‍ അല്‍ അഖ്‌സ മസ്‌ജിദ് പരിസരത്തിലൂടെ റാലി നടത്തുന്നതിന് മുന്നോടിയായിരുന്നു നീക്കം. ഇതിനെ പലസ്‌തീന്‍ ജനത ചെറുത്തതോടെ ഇസ്രയേല്‍ സുരക്ഷാസേന ലാത്തിച്ചാര്‍ജ് നടത്തി.
കൂടാതെ റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സ്‌ഥലത്ത് മൂവായിരത്തോളം പോലീസുകാരെയാണ് ഇസ്രയേല്‍ വിന്യസിച്ചിരുന്നത്. സംഭവത്തിൽ 18 പലസ്‌തീന്‍കാരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Most Read: സിദ്ദു മൂസ്‌വാലയുടെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ







































