സിദ്ദു മൂസ്‌വാലയുടെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ

By News Bureau, Malabar News
Ajwa Travels

ഡെൽഹി: പഞ്ചാബ് ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിലെ മുഖ്യപ്രതി പിടിയിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. പഞ്ചാബ് പോലീസും ഉത്തരാഖണ്ഡ് പോലീസും സംയുക്‌തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തീർഥാടകർക്കിടയിൽ ഒളിച്ചുകഴിയുകയായിരുന്നു പ്രതിയെന്ന് പോലീസ് പറയുന്നു. എന്നാൽ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സംഭവത്തിൽ പഞ്ചാബ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സിദ്ദുവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ പറഞ്ഞു. സംഘർഷത്തിലേക്ക് കടക്കരുതെന്നും എല്ലാവരും ശാന്തരായിരിക്കണമെന്നും മൻ ട്വീറ്റ് ചെയ്‌തു. സംയമനം പാലിക്കണമെന്ന് എഎപി നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും അഭ്യർഥിച്ചു.

അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്‌ഥാനമായുള്ള ഗുണ്ടാസംഘം ഗോൾഡി ബ്രാർ ഏറ്റെടുത്തതായാണ് വിവരം. ഗുണ്ടാതലവനായ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിയായ ഗോൾഡി ബ്രാറിയാണ് സിദ്ദുവിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്‌റ്റിൽ വിവരിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട് ചെയ്‌തു. ഗായകന്റെ മരണത്തിന് ഉത്തരവാദികൾ എഎപിയാണെന്ന് ബിജെപി, കോൺഗ്രസ് ആരോപണങ്ങൾക്കിടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാസംഘം എത്തിയത്.

പഞ്ചാബിലെ ജവഹർകേയിലെ മാൻസയിൽ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. സിദ്ദുവും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കുമ്പോൾ അജ്‌ഞാതസംഘം വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പിൽ സിദ്ദുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Most Read: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി നാളേക്ക് മാറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE