സിദ്ദു മൂസ്‌വാല കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

By News Bureau, Malabar News
Ajwa Travels

ഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല കൊലക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഗുണ്ട തലവൻ മുഹമ്മദ് രാജയാണ് അറസ്‌റ്റിലായത്‌. ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നുമാണ് പഞ്ചാബ് പോലീസ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

കസ്‌റ്റഡിയിലുള്ള ലോറൻസ് ബിഷ്‌ണോയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആണ് അറസ്‌റ്റ്. ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങളും ലോറൻസ് ബിഷ്‌ണോയിയിൽ നിന്നും ലഭിച്ചു.

ലോറൻസ് ബിഷ്‌ണോയി അടക്കം 5 പേരാണ് ഗൂഢാലോചന നടത്തിയത്. ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ, സച്ചിൻ ധാപൻ, അൻമോൾ ബിഷ്‌ണോയ്, വിക്രം ബ്രാർ എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്‌.

കൊലപാതകത്തിനുള്ള ആയുധങ്ങൾ പാകിസ്‌ഥാനിൽ നിന്നുമാണ് എത്തിച്ചതെന്ന് ലോറൻസ് ബിഷ്‌ണോയ് വെളിപ്പെടുത്തി. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ആണെങ്കിൽ പോലും മൂസ്‌വാലയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എഎൻ94 റൈഫിൾ ഉപയോഗിച്ചതെന്നും ബിഷ്‌ണോയ് പറഞ്ഞു. കൊലപാതക സ്‌ഥലത്തുനിന്നും ലഭിച്ച പെട്രോൾ പമ്പ് ബില്ല് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായതെന്ന് പോലീസ് പറയുന്നു.

Most Read: ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE