ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

By Staff Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. ജൂൺ ഒമ്പതിന് സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിച്ചിരുന്നു. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്ബി രാജുവും സത്യേന്ദർ ജെയിനിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരിഹരനും ഹാജരായി. പ്രത്യേക ജഡ്‌ജി ഗീതാഞ്‌ജലി ഗോയൽ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റി ഇന്നത്തേക്ക് വയ്‌ക്കുകയായിരുന്നു.

മെയ് 30നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെയിനിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ജെയിനിന്റെ കുടുംബത്തിന്റെയും കമ്പനികളുടെയും 4.81 കോടി രൂപയുടെ സ്‌ഥാവര സ്വത്തുക്കൾ ഏപ്രിലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഇതിൽ അക്കിഞ്ചൻ ഡെവലപ്പേഴ്‌സ്‌ പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡോ മെറ്റൽ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മറ്റ് കമ്പനികൾ എന്നിവയുടെ ആസ്‌തികളും ഉൾപ്പെടുന്നു.

മന്ത്രി ഡെൽഹിയിൽ നിരവധി ഷെൽ കമ്പനികൾ ആരംഭിക്കുകയോ വാങ്ങുകയോ ചെയ്‌തിട്ടുണ്ടെന്നാണ് ആരോപണം. കൊൽക്കത്തയിലെ മൂന്ന് ഹവാല ഇടപാടുകാരുടെ 54 ഷെൽ കമ്പനികൾ വഴി 16.39 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും ആരോപണമുണ്ട്. പ്രയാസ്, ഇൻഡോ, അക്കിഞ്ചൻ എന്നീ കമ്പനികളിൽ മന്ത്രിക്ക് ധാരാളം ഓഹരികൾ ഉണ്ടായിരുന്നു. 2015ൽ കെജ്‌രിവാൾ സർക്കാരിൽ മന്ത്രിയായതിന് ശേഷം ജെയിനിന്റെ എല്ലാ ഓഹരികളും ഭാര്യക്ക് കൈമാറിയെന്നും ഇഡി പറയുന്നു.

Read Also: കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ്‌ ആക്രമണം; ഭീകരർ ഉൾപ്പടെ എട്ട് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE