കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ്‌ ആക്രമണം; ഭീകരർ ഉൾപ്പടെ എട്ട് മരണം

By News Desk, Malabar News
Kabul-airport Blast
Ajwa Travels

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂളിൽ ഗുരുദ്വാരക്ക് നേരെ ഐഎസ്‌ ഭീകരാക്രമണം. അഞ്ച് ഭീകരർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ഗുരുദ്വാരക്ക് പുറത്തെ സ്‌ഫോടനത്തിന് ശേഷം ഉള്ളിൽ കടന്ന നാല് ആയുധധാരികളായ ഭീകരരെ സേന വധിച്ചു. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തം അണയ്‌ക്കാനുള്ള നടപടികളും സ്വീകരിച്ചു. ആക്രമണത്തിൽ ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്‌ഥനും മരിച്ചെന്നാണ് വിവരം.

കാബൂളിലെ കർത്തെ പർവാൻ പ്രവിശ്യയിലുള്ള ഗുരുദ്വാരക്ക് നേരെയാണ് ആക്രമണം നടന്നത്. രണ്ട് സ്‌ഫോടന ശബ്‌ദവും പിന്നീട് വെടിയൊച്ചയും കേട്ടതായി പ്രദേശവാസികൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ഭീകരരും താലിബാനുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. എട്ട് പേരോളം ഗുരുദ്വാരയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഏറെ തിരക്കുള്ള മേഖലയാണിത്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. കൂടുതൽ വിശദാംശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും സ്‌ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Most Read: രജനികാന്ത്- നെൽസൺ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE