കുട്ടികളും അവരുടെ പ്രവർത്തികളും ഏറെ കൗതുകം ഉണർത്തുന്നതാണ്. ചിലർ വികൃതികളാണ്, എന്നാൽ മറ്റുചിലർ പുതിയ കാര്യങ്ങൾ പഠിക്കാൻ ഉൽസാഹം ഉള്ളവരായിരിക്കും. അത്തരത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശ്രമം ജനിച്ച് അഞ്ചാം മാസം മുതൽ തുടങ്ങിയ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
അഞ്ച് മാസം പ്രായമുള്ള ആൺകുട്ടി അമ്മക്കൊപ്പം വ്യായാമം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മ ചെയ്യുന്ന വ്യായാമ മുറകൾ അതുപോലെ പകർത്താൻ ശ്രമിക്കുകയാണ് ഈ കുഞ്ഞ്. മെയ് 19ന് ഫിറ്റ്‌സ്‌റ്റാഗ്രാം മിഷേൽ എന്ന യുവതിയാണ് വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. “എന്റെ 5 മാസം പ്രായമുള്ള കുഞ്ഞ് കുറച്ച് പുതിയ കാര്യങ്ങൾ പഠിക്കുന്നു” എന്ന അടിക്കുറിപ്പോടെ ആയിരുന്നു വീഡിയോ പങ്കുവച്ചത്.
ഫിറ്റ്നസ് പരിശീലകയാണ് മിഷേൽ. വീഡിയോ പോസ്‌റ്റ് ചെയ്‌തതിന് ശേഷം ഇത് 31.7 ദശലക്ഷം കാഴ്‌ചക്കാരെയും മൂന്ന് ദശലക്ഷത്തിലധികം ലൈക്കുകളും നേടി. രസകരമായ കമന്റുകളാണ് വീഡിയോക്ക് വന്നത്. അതിശയകരമാണ് എന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്‌തത്.
View this post on Instagram
Most Read: സിംഹക്കൂട്ടിൽ കയ്യിട്ട് യുവാവ്; വിരൽ കടിച്ചെടുത്ത് സിംഹം