രജനികാന്ത്- നെൽസൺ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

By Film Desk, Malabar News
rajinikanth
Ajwa Travels

രജനികാന്ത്- നെൽസൺ ദിലീപ് കുമാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘ജയിലർ’ എന്നാണ് സിനിമയുടെ പേര്. സൺ പിക്ചേഴ്സ്സിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ടൈറ്റിൽ റിലീസ് ചെയ്‌തിരിക്കുന്നത്.

തലൈവർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആഗസ്‍റ്റില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ചിത്രംവര്ഷം ഏപ്രിലോടെ തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.

സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ‘ജയിലർ’ എന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കഥയുടെ അവസാന ഘട്ട ജോലിയിലാണ് സംവിധായകനെന്നും റിപ്പോർട്ടുകളുണ്ട്.

രജനികാന്തിനൊപ്പം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവി ചന്ദ്രനാണ്. ശിവകാര്‍ത്തികേയനും ചിമ്പുവും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ചിത്രീകരണം ആരംഭിച്ച ശേഷം പുറത്തുവിടും.

Most Read: കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ്; ഇടവേള 6 മാസമായി കുറയ്‌ക്കാൻ ശുപാർശ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE