സിദ്ദു മൂസ്‌വാല വധം; ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയി അറസ്‌റ്റിൽ

By Staff Reporter, Malabar News
sidhu-moosewala
Ajwa Travels

ന്യൂഡെൽഹി: പ്രശസ്‌ത ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിൽ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയെ പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇതിന് പിന്നാലെ ബിഷ്‌ണോയിയെ പഞ്ചാബ് പോലീസ് ഡെൽഹി കോടതിയിൽ ഹാജരാക്കി. പഞ്ചാബ് പൊലീസ് സമർപ്പിച്ച ട്രാൻസിറ്റ് റിമാൻഡ് അപേക്ഷ ഇപ്പോഴും ഡെൽഹിയിലെ കോടതിയുടെ പരിഗണനയിലാണ്.

ആയുധ നിയമവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ലോറൻസ് ബിഷ്‌ണോയിയെ ഡെൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ ഇന്ന് ഹാജരാക്കിയപ്പോഴാണ് അറസ്‌റ്റ് ചെയ്യാൻ പഞ്ചാബ് പോലീസിന് അനുമതി നൽകിയത്.

ഗായകനും രാഷ്‌ട്രീയ നേതാവുമായ സിദ്ദു മൂസ്‌വാലയെ കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് ലോറൻസ് ബിഷ്‌ണോയിയെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

Read Also: വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE