മലപ്പുറം: ജില്ലയിലെ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലത്തുപറമ്പിൽ അലി അസ്‌കർ(36), പാങ്ങ് ചെറുകുളമ്പ് മുരിങ്ങപറമ്പിൽ സുനീഷൻ(45) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്‌തു.
നിലവിൽ അറസ്‌റ്റ് ചെയ്‌ത പ്രതികളെ സംഭവദിവസം തന്നെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. പൊൻമള ആക്കപ്പറമ്പ് കണക്കയിൽ അലവിയുടെ മകൻ ഇൻഷാദ്(ഷാനു-27) ആണ് നായാട്ടിനിടെ വെടിയേറ്റ് മരിച്ചത്. അലി അസ്‌കറിന്റെ കൈവശമുണ്ടായിരുന്ന ലൈസൻസില്ലാത്ത തോക്കിൽനിന്നാണ് ഇൻഷാദിന് വെടിയേറ്റതെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. വെടിയേറ്റതിന് പിന്നാലെ പ്രതികൾ തന്നെയാണ് യുവാവിനെ കാറിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
പ്രതികളും ഇർഷാദും തമ്മിൽ എന്തെകിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. മലപ്പുറം ഡിവൈഎസ്‌പി പിഎം പ്രദീപ്, കോട്ടയ്‌ക്കൽ ഇൻസ്‌പെക്‌ടർ എംകെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Read also: തൃക്കാക്കരയിൽ മദ്യപിച്ചെത്തിയ പ്രിസൈസിങ് ഓഫിസർ പിടിയിൽ






































