മങ്കിപോക്‌സ്‌; രോഗികൾക്ക് ഐസൊലേഷൻ, മാർഗ നിർദ്ദേശവുമായി കേന്ദ്രം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി മങ്കിപോക്‌സ്‌ കേസുകള്‍ വർധിച്ചു വരുന്ന പശ്‌ചാത്തലത്തിൽ പ്രതിരോധ നടപടികൾക്കായി കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംശയം തോന്നുന്ന സാമ്പിളുകൾ പൂണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നിലവിൽ രാജ്യത്ത് രോഗബാധ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

രോഗബാധ എങ്ങനെ പടരുന്നു, രോഗം എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങൾ, ഏത് തരത്തിൽ ശരീരത്തെ ബാധിക്കുന്നു, പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളും മാർഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണം. രോഗിയുമായോ, രോഗബാധിതരുമായ വസ്‌തുക്കളുമായോ സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണം. സമ്പർക്കത്തിൽ ഏർപ്പെട്ടു എന്ന് കരുതപ്പെടുന്ന ദിവസം മുതൽ 21 ദിവസത്തേക്ക് നിരീക്ഷണത്തിൽ പോകണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ഇവരെ ദിവസവും നിരീക്ഷിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

രോഗബാധയുള്ളവരുമായുള്ള സമ്പർക്കം, രോഗികൾ ഉപയോഗിച്ച വസ്‌തുക്കൾ ഉപയോഗിക്കുന്നത്, രോഗബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യൽ, രോഗികളെ ശുശ്രൂഷിക്കുമ്പോൾ പിപിഇ കിറ്റ് പോലുള്ള സുരക്ഷാ സാമഗ്രികൾ ഉപയോഗിക്കൽ, കൈ വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയവയിൽ ആളുകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും നിർദ്ദേശത്തിൽ പറയുന്നു.

Most Read: സിദ്ദു മൂസ്‌വാല കൊലപാതകം; ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി പഞ്ചാബ് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE