കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവതയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ക്രൈം ബ്രാഞ്ചിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. സമയപരിധി നിശ്‌ചയിച്ച് ഉത്തരവിറക്കിയത് തന്റെ ബെഞ്ച് ആയതിനാൽ പിൻമാറാൻ കഴിയില്ലെന്ന് ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് വ്യക്‌തമാക്കി.
തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹരജി ഉച്ചക്ക് 1.45ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവത നൽകിയ ഹരജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കും.
Most Read: കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര; സംസ്‌ഥാന വ്യാപക പരിശോധനക്ക് മോട്ടോർ വാഹന വകുപ്പ്







































