കുരങ്ങുപനി വ്യാപകമാകുന്നു; യുഎഇയിൽ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കടുപ്പിച്ചു

By Team Member, Malabar News
Quarantine Rules Stricted In UAE Due To The Monkey Pox
Ajwa Travels

അബുദാബി: യുഎഇയിൽ കുരങ്ങുപനി വ്യാപകമാകുന്ന സാഹചര്യത്തിൽ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കടുപ്പിച്ച് ദുബായ് ആരോഗ്യവകുപ്പ്. നിലവിൽ 13 പേർക്കാണ് രാജ്യത്ത് കുരങ്ങുപനി സ്‌ഥിരീകരിച്ചത്‌. ഇവരിൽ 2 പേർ ഇതുവരെ രോഗമുക്‌തി നേടിയതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രോ​ഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ അധികൃതർ ബന്ധപ്പെടും. കുരങ്ങുപനി സ്‌ഥിരീകരിച്ച വ്യക്‌തിയുമായോ മൃഗവുമായോ ദീർഘകാലമായി സമ്പർക്കം പുലർത്തിയ വ്യക്‌തിയെയാണ് അധികൃതർ അടുത്ത സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അങ്ങനെയുള്ളവർ പാലിക്കേണ്ട നിർദ്ദേശങ്ങളും ഡിഎച്ച്എ പുറപ്പെടുവിച്ചു.

രോഗബാധിതർ 21 ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്നും, ശൗചാലയ സൗകര്യമുള്ളതും വായു സഞ്ചാരമുള്ളതുമായ ഒറ്റമുറിയിൽ കഴിയണമെന്നും, വസ്‍ത്രങ്ങൾ, പാത്രങ്ങൾ മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുതെന്നും അധികൃതർ അറിയിച്ചു. സാനിറ്റൈസർ ഉപയോ​ഗിച്ച് കൈകൾ ഇടയ്‌ക്കിടെ വൃത്തിയാക്കണമെന്നും, പനി, ചുണങ്ങ് എന്നിങ്ങനെ ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: ഒറ്റപ്പെട്ട മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE