കണ്ണൂർ: ഡിസിസി ഓഫീസിന് നേരെ കല്ലേറ്. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. ഓഫിസിന് പോലീസ് കാവൽ ഏർപ്പെടുത്തി. ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പറഞ്ഞു.
അതേസമയം, ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്‌ഐ സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് തകർത്തു. സ്‌കൂട്ടർ തീയിട്ട് നശിപ്പിച്ചു. തലശേരി ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ ബോർഡും ചില്ലുകളും തകർത്തു. കോൺഗ്രസ് ഓഫിസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തകർത്തു.
തിരുവനന്തപുരത്തും സിപിഎം- കോൺഗ്രസ് സംഘർഷമുണ്ടായി. കെപിസിസിക്ക് മുന്നിൽ നേർക്കുനേർ ഏറ്റുമുട്ടലാണ് ഉണ്ടായത്. കല്ലും കമ്പുമെറിഞ്ഞു. സ്‌ഥിതി നിയന്ത്രിക്കാൻ ദ്രുതകർമ സേന ഇറങ്ങി. കെപിസിസി ഓഫിസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഓഫിസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളയമ്പലത്തെ സിഐടിയു ഓഫിസ് കോൺഗ്രസ് പ്രവർത്തകർ തകർത്തു. ഇന്ന് സംസ്‌ഥാനത്ത് കോൺഗ്രസ് കരിദിനം ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ അറിയിച്ചിട്ടുണ്ട്.
Most Read: സ്വപ്‌ന സുരേഷ് കേന്ദ്ര ഏജൻസികളുടെ കളിപ്പാവ; കോടിയേരി









































