തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മുൻ നിരയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ സമീപം ആക്രമിക്കുന്നതിനായി നടന്നടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.
വിമാനത്തിനുള്ളിൽ പാലിക്കേണ്ട നിയമങ്ങളെല്ലാം ലംഘിച്ചാണ് ഇവർ മുഖ്യമന്ത്രിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത്. വിമാനത്തിനുള്ളിലെ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു. ഈ ഗൂഢാലോചനയിൽ ആരൊക്കെ പങ്കെടുത്തെന്ന് അന്വേഷിക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
അതേസമയം, വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ സിഐഎസ്എഫ് കസ്‌റ്റഡിയിലാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട് ലഭിച്ചാലുടൻ പോലീസ് കേസെടുക്കുമെന്നാണ് വിവരം.
Read Also: പ്രവാചക നിന്ദ; നൂപുർ ശർമയ്‌ക്ക് പിന്തുണയുമായി ഗൗതം ഗംഭീർ







































