കൊൽക്കത്ത: യോഗ്യത നേടാന്‍ ഒരു മൽസരം ബാക്കിനില്‍ക്കെ ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പിച്ച് ഇന്ത്യ. പലസ്തീൻ ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്. ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ട് തവണ ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത നേടുന്നത്.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമുകളും ഒപ്പം രണ്ടാം സ്ഥാനക്കാരായി എത്തുന്ന മികച്ച അഞ്ച് ടീമുകളുമാണ് ടൂർണമെന്റിലേക്ക് യോഗ്യത നേടുക. ഇന്ത്യയ്ക്ക് രണ്ട് മൽസരങ്ങളില്‍ നിന്ന് 6 പോയിന്റുണ്ട്.
നിലവില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ. അതിനാല്‍ തന്നെ അവസാന മൽസരത്തിന്റെ ഫലം എന്തുതന്നെയായാലും ഇനി യോഗ്യത നേടാം. അവസാന ഗ്രൂപ്പ് മൽസരത്തില്‍ ഹോങ്കോങ്ങിനെ തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യയ്ക്ക് യോഗ്യത നേടാം.
Read Also: മധു കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി







































