തിരുവനന്തപുരം: മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്ന അജയകുമാർ എന്നയാളുടെ മൃതദേഹമാണ് ഇതെന്ന് സംശയമുണ്ട്. ഇയാളെ അഞ്ചു ദിവസം മുൻപ് കാണാതായിരുന്നു.
മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു അജയകുമാറിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. പോലീസെത്തി പരിശോധന നടത്തുകയാണ്.
Most Read: കൂളിമാട് പാലത്തിന്റെ നിർമാണം ഇന്ന് മുതൽ പുനരാരംഭിച്ചേക്കും







































