കണ്ണപുരം : പാപ്പിനിശ്ശേരി–പിലാത്തറ കെഎസ്‌ടിപി റോഡിൽ കെ കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് 2 ബന്ധുക്കൾ മരിച്ചു. പരിക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരം. ഇന്നലെ രാവിലെ 7ന് കണ്ണപുരം പാലത്തിന് സമീപം പിക്കപ് വാൻ ചായക്കടയുടെ മുന്നിലേക്ക് പാഞ്ഞുകയറിയാണ് അപകടം. പാപ്പിനിശ്ശേരി വെസ്‌റ്റ് ജുമാ മസ്‌ജിദിന് സമീപം കെടി അബ്‌ദുൾ സമദ് (72), സഹോദരീപുത്രിയുടെ ഭർത്താവ് കെ കണ്ണപുരം യോഗശാല സിആർസി റോഡിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർ എം നൗഫൽ (37) എന്നിവരാണ് മരിച്ചത്.
കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ വളപട്ടണം സ്വദേശി എ നൗഷാദിനെ (54) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണപുരം സ്വദേശി കെ പവിത്രൻ (73), കെ.മുഹമ്മദലി (48) എന്നിവർക്കും പരിക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക് മൽസ്യവുമായി പോകുന്ന പിക്കപ് വാനാണ് അപടത്തിനിടയാക്കിയത്. റോഡരികിൽ നൗഫലിനോട് സംസാരിച്ചിരുന്ന അബ്‌ദുൾ സമദ് സ്‌കൂട്ടറിൽ പോകാൻ ഒരുങ്ങുന്നതിനിടെ പിക്കപ് വാൻ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Most Read: ജീവിതം പ്‌ളാസ്‌റ്റിക് ഷെഡിൽ, തിരിഞ്ഞുനോക്കാതെ സർക്കാർ; ദുരന്തബാധിതരുടെ ദുരിതമൊഴിയുന്നില്ല








































