കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശിയായ അർജുൻ(21) ആണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് വച്ചാണ് അപകടം ഉണ്ടായത്.
ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥ ആണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതേ തുടർന്ന് നിലവിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുകയാണ്.
Read also: വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; വിദഗ്ധ സമിതി അന്വേഷണമില്ല






































