തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയിട്ടും ജൂണിലെ മഴ ലഭ്യതയില്‍ ശരാശരി ലഭിക്കേണ്ടതിന്റെ പകുതിയിലേറെ കുറവ്. ഈ വര്‍ഷം ജൂണില്‍ 53 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 62.19 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് സംസ്ഥാനത്ത് ജൂണില്‍ ലഭിച്ചത് 29.19 സെന്റീമീറ്റര്‍ മഴ മാത്രമാണ്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ വലിയ തോതിലുള്ള കുറവാണ് മഴയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂണില്‍ ഇത്രയും കുറവ് മഴയില്‍ ഉണ്ടാകുന്നത് 1976ന് ശേഷം ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മഴ 13 ശതമാനമാണ് മഴ കുറവായിരുന്നു. ഇത്തവണ കാലവര്‍ഷം മെയ് 29ന് എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജൂണ്‍ ഒന്ന് മുതല്‍ കാലവര്‍ഷം ദുര്‍ബലമായി. ജൂലൈയില്‍ സാധാരണ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്.
ഇടുക്കിയില്‍ 68 ശതമാനം കുറവാണ് മഴ ലഭ്യതയിലുള്ളത്. പാലക്കാട് 66 ശതമാനവും വയനാട്ടില്‍ 60 ശതമാനവും മഴയില്‍ കുറവുണ്ടായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജൂണില്‍ മഴയില്‍ ക്രമാതീതമായ കുറവുണ്ടായതായി കണക്കുകളില്‍ സൂചിപ്പിക്കുന്നുണ്ട്. അയ്യന്‍കുന്ന്, കൊയിലാണ്ടി, തീക്കോയി എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
Read Also: ഗവര്‍ണറുടെ മദ്രസ വിരുദ്ധ പ്രസ്താവന; പ്രതികരണവുമായി കേരള മുസ്ലിം ജമാഅത്ത്










































