തൃശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. ഇന്ന് രാവിലെ ഏഴോടെയാണ് ഓടുന്ന കാറിൽ നിന്ന് ചെറായി സ്വദേശിയായ പ്രതീക്ഷയെ സുഹൃത്ത് കാറിൽ നിന്ന് തള്ളിയിട്ടത്. പരിക്കേറ്റ പ്രതീക്ഷയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷയെ കാറിൽ നിന്ന് തള്ളിയിട്ട സുഹൃത്ത് ഗുരുവായൂർ കാവീട് സ്വദേശി അർഷാദിനെ കുന്നംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഒരുമിച്ചു യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ വിവാഹത്തെ ചൊല്ലി തർക്കം ഉണ്ടാകുകയും പ്രതീക്ഷയെ അർഷാദ് തള്ളിയിടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാവിലെ റോഡരികിൽ പരിക്കേറ്റ നിലയിലാണ് പ്രതീക്ഷയെ കണ്ടെത്തിയത്. കാറപകടത്തിൽ പരിക്കേറ്റത് ആണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർഷാദ് യുവതിയെ തള്ളിയിടുകയായിരുന്നെന്ന വിവരം വ്യക്‌തമായത്.
Most Read: സിപിഎം ഭരണഘടനയെ ആക്ഷേപിക്കുന്നു; ഇപ്പോൾ കുറ്റം ചെയ്യുന്നത് മുഖ്യമന്ത്രി- കെ സുരേന്ദ്രൻ







































