സിപിഎം ഭരണഘടനയെ ആക്ഷേപിക്കുന്നു; ഇപ്പോൾ കുറ്റം ചെയ്യുന്നത് മുഖ്യമന്ത്രി- കെ സുരേന്ദ്രൻ

By Trainee Reporter, Malabar News
K Surendran said that CPM slams Constitution of the Muslim League is certain
Ajwa Travels

തിരുവനന്തപുരം: സിപിഎം ഭരണഘടനയെ ആക്ഷേപിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഭരണഘടനക്ക് എതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടാതെ സിപിഎം ഭരണഘടനയെ ആക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സജി ചെറിയാൻ മന്ത്രി സ്‌ഥാനം രാജിവെക്കേണ്ടെന്ന സിപിഎം തീരുമാനം വിനാശകരവും ധിക്കാരപരവും അവിവേക പൂർണവുമാണെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷിക്കുന്നതിലൂടെ, സജി ചെറിയാനേക്കാൾ ഇപ്പോൾ കുറ്റം ചെയ്‌തിരിക്കുന്നത്‌ മുഖ്യമന്ത്രിയാണ്. ഗവർണർ ബോധവാനാണെന്നും സജി ചെറിയാൻ രാജി വെക്കേണ്ടി വരുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതിനിടെ, ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ചെയ്‌ത മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല. ഏകാധിപത്യ നിലപാടുകള്‍ക്ക് മുന്നില്‍ പ്രതിപക്ഷം കീഴടങ്ങില്ലെന്നും സജി ചെറിയാന്‍ രാജിവയ്‌ക്കും വരെ പ്രതിപക്ഷ പോരാട്ടം തുടരുമെന്നും വിഡി സതീശന്‍ വ്യക്‌തമാക്കി.

Most Read: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE