ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നു; സോണിയ ഗാന്ധി

സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണെന്നും ബിജെപിക്കെതിരായ യുദ്ധത്തിൽ എല്ലാ വോട്ടർമാരും അണിചേരണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

By Desk Reporter, Malabar News
Sonia Gandhi _ Constitution Rewrite Conspiracy
Sonia Gandhi | Facebook
Ajwa Travels

ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ജയ്‌പൂരിലെ പാർട്ടി പൊതുസമ്മേളനത്തിലായിരുന്നു സോണിയയുടെ പരാമർശം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി തങ്ങളുടെ പക്ഷത്തേക്ക് ചേർ‌ക്കുകയാണെന്നും സോണിയ ആരോപിച്ചു.

‘നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം ഇന്ന് അപകടകരമായ സ്ഥിതിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നു. ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുകയാണ്. തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, രാജ്യത്തുണ്ടാകുന്ന അതിക്രമങ്ങൾ എന്നിവ നേരിടാൻ ഒന്നും ചെയ്യാത്ത സർക്കാരാണ് കഴിഞ്ഞ 10 വർഷമായി രാജ്യം ഭരിക്കുന്നത്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. അനീതിയുടെ ഇരുട്ടാണ് എല്ലായിടത്തും. ബിജെപിക്കെതിരായ യുദ്ധത്തിൽ എല്ലാ വോട്ടർമാരും അണിചേരണം’ – സോണിയ ഗാന്ധി പറഞ്ഞു.

സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിയും സംസാരിച്ചിരുന്നു. ഇവിഎമ്മിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത കാലമാണ് ഇതെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. ജനാധിപത്യത്തെ ശക്‌തിപ്പെടുത്താൻ ആരംഭിച്ച സ്‌ഥാപനങ്ങൾ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുകയാണ്. തൊഴിലില്ലായ്‌മ തുടച്ചുനീക്കാൻ പ്രഖ്യാപിച്ച വാഗ്‌ദാനങ്ങളൊന്നും മോദി സർക്കാർ നിറവേറ്റിയിട്ടില്ല. കർഷകർ തെരുവിൽ സമരം ചെയ്യുകയാണ്. എന്നാൽ അവരെ ശ്രദ്ധിക്കാൻ മോദിക്ക് സമയമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

TECHNOLOGY | രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE