ബിഹാർ മന്ത്രി കപിൽ ദിയോ കാമത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

By Desk Reporter, Malabar News
Kapil-Deo-Kamat_2020-Oct-16
Ajwa Travels

പട്‌ന: മു​തി​ർ​ന്ന ജെ​ഡി​യു നേതാവും ബി​ഹാ​ർ പഞ്ചായത്തീരാജ് മന്ത്രിയുമായ ക​പി​ൽ ദി​യോ കാമത്ത് (69) കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ചു. കോവിഡ്​ സ്‌ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി​ പട്‌നയിലെ എ​യിം​സി​ൽ ചികിൽസയിലായിരുന്നു.

ആരോഗ്യസ്‌ഥിതി വഷളായതിനെ തുടർന്ന് തിങ്കളാഴ്‌ചയോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി രാഷ്‌ട്രീയത്തിൽ സ​ജീ​വ​മാ​യി​രു​ന്ന കാമത്ത്, 10 വർഷമായി ബിഹാർ മന്ത്രിസഭാംഗമാണ്​. മന്ത്രി കപിൽ ദിയോ കാമത്തിന്റെ മരണത്തിൽ‌ മുഖ്യമന്ത്രി നി​തീ​ഷ് കു​മാ​ർ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന്​ വൈകീട്ട്​ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE