കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചുവെന്ന് ആരോപിച്ച് കേസെടുത്ത വയൽക്കിളി പ്രവർത്തകരെ വെറുതെവിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെവിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം പ്രവർത്തകരെ ആക്രമിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
Most Read: ഇതരമത വിശ്വാസികൾക്ക് ക്ഷേത്രദർശനം നടത്താം; തടയരുതെന്ന് ഹൈക്കോടതി







































