കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ ശക്‌തമാവുകയാണ്. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മാവൂർ ചാലിപ്പാടത്ത് മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. സുഹൃത്തിനെ വീട്ടിൽ കൊണ്ടുവിടാൻ പോകുംവഴി ആയിരുന്നു അപകടം. മാവൂരിൽ തന്നെ അർധരാത്രിയോടെ വെള്ളക്കെട്ടിൽ കാർ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തിയത്.
തുടർച്ചയായി പെയ്യുന്ന കനത്ത മഴ ഏറെ ദുരിതങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. വൃഷ്‌ടിപ്രദേശത്ത് മഴ ശക്‌തമായതിനാൽ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ട്. കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒരാഴ്‌ച മുൻപ് കാണാതായ യുവാവിനായി നാവികസേന ഉൾപ്പടെ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാലാവസ്‌ഥ പ്രതികൂലമാവുകയാണ്.
Most Read: സഹോദരന്റെ മൃതദേഹവുമായി എട്ട് വയസുകാരന്റെ കാത്തിരിപ്പ്; കരളലിയിക്കുന്ന കാഴ്‌ച







































