ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 13,615 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 20 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1,31,043 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 13,265 പേർ കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരിൽ 4,29,96,427 ആളുകൾ ഇതുവരെ രാജ്യത്ത് കോവിഡ് മുക്‌തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മരണങ്ങൾ കൂടിയായപ്പോൾ രാജ്യത്ത് ഇതുവരെ മരിച്ച ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,25,474 ആയി ഉയർന്നു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് മുക്‌തി നിരക്ക് നിലവിൽ 98.50 ശതമാനമാണ്. പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ആയും ഉയർന്നു.
Read also: സംസ്‌ഥാനത്ത് ജിംനേഷ്യങ്ങളുടെ പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധം; ഹൈക്കോടതി







































